04:03pm 26 November 2026
NEWS
ഒരുമണിക്കൂറിൽ 91 മില്ലിമീറ്റർ മഴ; വെള്ളത്തിലായി തിരുവനന്തപുരം; ഒമ്പത് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
26/11/2026  03:16 PM IST
nila
ഒരുമണിക്കൂറിൽ 91 മില്ലിമീറ്റർ മഴ; വെള്ളത്തിലായി തിരുവനന്തപുരം; ഒമ്പത് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ഒരുമണിക്കൂറോളം നീണ്ട ശക്തമായ മഴയിൽ തലസ്ഥാന നഗരത്തിൽ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി. കിഴക്കേക്കോട്ടയിൽ മാത്രം ഒരു മണിക്കൂറിനിടെ 91 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തുലാവർഷക്കാലത്ത് സാധാരണ ലഭിക്കുന്ന അളവിലുള്ള മഴയാണിതെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മഴ ശക്തമായതോടെ തമ്പാനൂർ മേഖലയിലെ റോഡുകൾ വെള്ളത്തിനടിയിലായി. റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും മുന്നിലെ റോഡുകളിൽ വെള്ളം കെട്ടിക്കിടന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. നൂറുകണക്കിനാളുകളാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്രവാഹനങ്ങളും വെള്ളത്തിൽ മുങ്ങി.

ആമയിഴഞ്ചാൻ തോട്ടിൽനിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും മഴവെള്ളത്തിനൊപ്പം റോഡുകളിലേക്ക് ഒഴുകിയെത്തി. ഇതോടെ മലിനജലം നിറഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യേണ്ട സ്ഥിതിയിലായി ആളുകൾ. മുട്ടോളം വെള്ളത്തിലൂടെ നടന്നാണ് പലരും റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും എത്തിയത്. ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടു.

ഒൻപത് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

നാളെ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img